23 November Monday

കോടിക്കുളം ഇടതുചേർന്ന്‌ തന്നെ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 കർഷകഭൂമിയായ കോടിക്കുളം പഞ്ചായത്തിൽ അഞ്ചുവർഷത്തെ ഭരണമികവിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ്‌. 2015ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തകർത്താണ്‌ എൽഡിഎഫ്‌ പഞ്ചായത്തിൽ അധികാരത്തിലെത്തിയത്. ഇടതുപക്ഷത്തിന്റെ കീഴിൽ കാർഷികമേഖലയിൽ മികച്ച മുന്നേറ്റമാണ്‌ പഞ്ചായത്ത്‌ നടത്തിയത്‌. തരിശ് നെൽവയലുകൾ കതിരണിയിച്ചതിൽ ജില്ലയിൽ ഒന്നാംസ്ഥാനമാണ് പഞ്ചായത്തിന്. തരിശായിരുന്ന 118 ഹെക്ടർ നിലമാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിചെയ്തത്. കൂടാതെ ലൈഫ്‌ ഭവനപദ്ധതിയിൽ ജില്ലയിൽ ആദ്യം 58 വീടുകൾ പൂർത്തീകരിച്ചതിനുള്ള അംഗീകാരവും ലഭിച്ചു. പ്രളയക്കെടുതിയിൽ വീട്‌ നഷ്ടമായ 36 പേർക്കും വാസയോഗ്യമായ വീട്‌ നിർമിച്ചുനൽകി. 12,952 ആണ് പഞ്ചായത്തിലെ ആകെ ജനസംഖ്യ. 

ഇതിൽ 10,337 പേർക്കാണ് വോട്ടവകാശം. 5234 വനിതകളും 5163 പുരുഷവോട്ടർമാരുമുള്ള പഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്. ഏഴ്‌ സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്‌തിരിക്കുന്നു. ചെറുതോട്ടിൻകര 11‐ാം വാർഡാണ് പട്ടികജാതി സംവരണം. നിലവിൽ എൽഡിഎഫ് ഏഴ്‌, യുഡിഎഫ് അഞ്ച്‌, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കാർഷികമേഖലയായ കോടിക്കുളത്ത്‌ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾതന്നെയാണ്‌ ചർച്ചാവിഷയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top