27 September Monday

മൂന്നാർ സുബ്രഹ്മണ്യ ക്ഷേത്രം പാലം 
നിർമാണത്തിനായി സമരം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
മൂന്നാർ
മൂന്നാർ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള പാലം നിർമാണം പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മൂന്നാർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു.‌ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് പ്രസിഡന്റ്‌ ഫാസിൽ റഹിം അധ്യക്ഷനായി. പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ്‌ ആറുമാസംമുമ്പ് പാലം പൊളിച്ചുനീക്കിയത്‌. ടെൻഡർ നടപടി പൂർത്തിയാക്കി പുതിയ പാലം നിർമാണവും ആരംഭിച്ചു. എന്നാൽ, അനുവദിച്ച തുകകൊണ്ട് നിർമാണം സാധ്യമല്ലെന്ന്‌ പിന്നീട്‌ കരാറുകാരൻ നിലപാട് സ്വീകരിച്ചതോടെയാണ്‌ പ്രതിസന്ധിയായത്‌. നിർമാണവും തടസ്സപ്പെട്ടു.  
ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി പാലം പൂർത്തിയാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ സെക്രട്ടറി  സെന്തിൽ, ജില്ലാ കമ്മിറ്റിയംഗം പ്രവീൺകുമാർ, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മണികണ്ഠൻ സ്വാഗതവും സമ്പത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top