14 December Saturday

വ്യാപാരിയെ മർദിച്ച് പണവുമായി കടക്കാൻശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
കട്ടപ്പന 
വ്യാപാരിയെ മർദിച്ച് പണം തട്ടാൻ ശ്രമം. പാറക്കടവിൽ വാഹനം കഴുകൽ സ്ഥാപനം നടത്തുന്ന മേരികുളം കുന്നേൽ ജിനേഷി(40)നെയാണ‌് കാറിലെത്തിയ മൂന്നംഗ സംഘം മർദിച്ചു പണവുമായി കടക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച പള്ളിക്കവല രജിസ്ട്രാർ ഓഫീസിന‌് സമീപത്തായിരുന്നു സംഭവം. ജിനേഷിന്റെ ഉടമസ്ഥതയിലുള്ള 13 സെന്റ് സ്ഥലം വിൽപന നടത്തി ലഭിച്ച തുകയുമായി രജിസ്ട്രാർ ഓഫീസിൽനിന്ന‌് വരുമ്പോഴായിരുന്നു മാരകായുധങ്ങളുമായി അക്രമിച്ചത്. 
ഒപ്പമുണ്ടായിരുന്ന ജിനേഷിന്റെ അമ്മയ‌്ക്കും മർദനമേറ്റു. അമ്മയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും അക്രമിസംഘം കാറിൽ രക്ഷപ്പെട്ടിരുന്നു. 
മേരികുളത്തെ കേരള കോൺഗ്രസ് എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള മൂന്ന‌് പേരാണ് അക്രമിച്ചതെന്ന‌് ജിനേഷിന്റെ പരാതിയിൽ പറയുന്നു. പൊലീസ‌് നടപടി സ്വീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top