19 August Monday

ടി അയ്യപ്പദാസ‌് രക്തസാക്ഷിത്വ ദിനാചരണം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019
വണ്ടിപ്പെരിയാർ
അനശ്വര രക്തസാക്ഷി സ. ടി അയ്യപ്പദാസിന്റെ 16‐ാമത് രക്തസാക്ഷി ദിനാചരണം വെള്ളിയാഴ്ച വണ്ടിപ്പെരിയാറിൽ പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് കറുപ്പുപാലത്ത് അയ്യപ്പദാസിന്റെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ എന്നിവർ പങ്കെടുക്കും. പകൽ മൂന്നിന് കക്കികവലയിൽനിന്നും വണ്ടിപ്പെരിയാർ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രകടനം ആരംഭിക്കും. തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, ആർ തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്ക് സി തോമസ് എന്നിവർ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top