28 May Thursday

ചോളത്തണ്ടും വൈക്കോലും കിട്ടാനില്ല; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

 
രാജാക്കാട്
ലോക്ക് ഡൗണിൽ ചെക്പോസ്റ്റുകൾ അടച്ചതോടെ തമിഴ്‌നാട്ടിൽനിന്നും വൈക്കോലും ചോളത്തട്ടയും എത്താതായതോടെ ഇടുക്കിയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. വാഹനഗതാഗതത്തിന് നിയന്ത്രണമുള്ളതിനാൽ ചിലയിടങ്ങളിൽ പിണ്ണാക്കും കാലിത്തീറ്റയും കിട്ടാതായി. 
   കടുത്ത വരൾച്ചയിൽ മലയോരത്തെ തീറ്റപ്പുൽകൃഷിയും കന്നുകുട്ടി പരിപാലനവും ബുദ്ധിമുട്ടിലായി. പ്ലാവിലയും പാളയുമൊക്കെയാണ്‌ കർഷകർ കന്നുകാലികൾക്ക്‌ നൽകുന്നത്. വാഹനങ്ങളിൽ പോയി അടുത്ത പ്രദേശങ്ങളിൽനിന്ന്‌ തീറ്റ കൊണ്ടുവരാനും കഴിയാത്തതിനാൽ ചെറുകിടഫാമുകളും പൂട്ടേണ്ട സാഹചര്യമാണ്.
 
 
 
പ്രധാന വാർത്തകൾ
 Top