17 January Sunday

ഇടമലക്കുടിയുടെ മനമറിഞ്ഞ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ ചേർന്ന യോഗം

 മൂന്നാർ

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണരംഗത്ത് ഏറെ മുന്നിൽ. എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടമലക്കുടി സന്ദർശിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തി. കുടികൾ കേന്ദ്രീകരിച്ച് നടന്ന കുടുംബയോഗങ്ങളിൽ അദ്ദേഹം സംസാരിച്ചു. 
കുടികളിലെ മൂപ്പൻന്മാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്. ഭരണത്തുടർച്ച ഉണ്ടാകണമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ മൂന്നാർ ഏരിയയിൽനിന്നുള്ള എൽഡിഎഫ് നേതാക്കൾ ഇടമലക്കുടിയിൽ ക്യാമ്പ് ചെയ്‌ത്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്‌. 13 വാർഡുകളടങ്ങുന്ന ഇടമലക്കുടി പഞ്ചായത്തിൽ ഓരോ വാർഡുകളിലുമെത്തി ആദിവാസികളെ വിളിച്ചുചേർത്ത് കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനവും നടത്തുന്നുണ്ട്‌. പഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്‌. സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ജി വിജയകുമാർ, അഡ്വ. എ രാജ, ജെ പ്രവീൺകുമാർ, എൽഡിഎഫ് സ്ഥാനാർഥികൾ എന്നിവരും എംഎൽഎയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top