02 December Friday

തെരുവ്നായ നിയന്ത്രണം; പീരുമേട്ടിൽ യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
പീരുമേട്
തെരുവ്നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട്ടിൽ  യോഗം ചേർന്നു. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. 
കുമളി–മൃഗാശുപത്രിക്ക് സമീപത്തെ സ്ഥലത്ത് പുതിയ കെട്ടിടം സ്ഥാപിക്കുകയോ അല്ലെങ്കിൽ ചെങ്കരയിൽ ഒഴിഞ്ഞുകിടക്കുന്ന ജില്ലാ പഞ്ചായത്ത്‌ കെട്ടിടത്തിൽ എബിസി സെന്റർ ആരംഭിക്കുകയോ ചെയ്യാനാണ് തീരുമാനം. പുതിയകെട്ടിടം പണിയുന്നതിന്റെ കാലതാമസവും ഭീമമായ ചെലവും പരിഗണിച്ച് നിലവിലുള്ള കെട്ടിടം തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് പൊതുവായ അഭിപ്രായം ഉയർന്നത്. ചെങ്കരയിലെ ജില്ലാ പഞ്ചായത്തിന്റെ കെട്ടിടം സന്ദർശിക്കാൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പീരുമേട് പഴയപാമ്പനാറിലെ പഞ്ചായത്ത്‌ കെട്ടിടം, വണ്ടിപ്പെരിയാർ ഡൈമുക്കിൽ പകൽവീടിനായി പണിത കെട്ടിടം(പണി പൂർത്തിയാകാത്തത്) എന്നിവയും സന്ദർശിക്കാൻ നിർദേശം നൽകി.
ഉദ്യോഗസ്ഥരുടെ അപര്യാപ്തത ബന്ധപ്പെട്ട ജനപ്രതിനിധികൾ ചൂണ്ടികാട്ടി. മൃഗഡോക്ടർമാരുടെയും ലൈഫവ് സ്റ്റോക് ഇൻസ്പെക്ടർമാരുടെയും അഭാവം പ്രവർത്തനനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ഡോക്ടർമാരുടെയും ലൈഫവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും സേവനം ലഭ്യമാക്കാൻ വേണ്ട നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകുമെന്ന് എംഎൽഎ വ്യക്തമാക്കി.
   പരിശീലനത്തിൽ ചില പഞ്ചായത്തുകളിൽ നിന്നും ഡോഗ് ക്യാച്ചേഴ്സ് പങ്കെടുത്തിരുന്നില്ല. ഇവർക്കായി ഒരിക്കൽ കൂടി പരിശീലനം വാഗമണ്ണിൽ നടത്താൻ തീരുമാനിച്ചു. പരിശീലനത്തിന് ശേഷം ഡോഗ് ക്യാച്ചേഴ്സിന് വാക്സിൻ എടുക്കാൻ കഴിയും. 
എബിസി സെന്റർ പ്രവർത്തനം  ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ അസി ഡയറക്ടർ ഡോ.ആശകുമാരി വിശദീകരിച്ചു. 
അഴുത ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ്, ഡെപ്യൂട്ടി കലക്ടർ കെ പി ദീപ, ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ അസി. ഡയറക്ടർ ഡോ.ആശകുമാരി, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top