03 August Monday

കെട്ടിടംപണി വഴിയേ നടന്നോളും; ഉദ്‌ഘാടനം നടത്തിയാലെന്താ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

 

ചെറുതോണി
നിർമാണം പൂർത്തിയാക്കാതെ പാറേമാവ്- ജില്ലാ ആശുപത്രി അനക്-സ്- കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ജില്ലാ പഞ്ചായത്ത്- നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന സർക്കാർ 85 ലക്ഷം രൂപകൂടി അനുവദിച്ച്- നിർമാണം നടക്കുന്ന പാറേമാവ്- ആയുർവേദ ആശുപത്രി തിങ്കളാഴ്-ച ഉദ്ഘാടനം ചെയ്യാനാണ്‌ നിശ്ചയിച്ചിട്ടുള്ളത്-. രണ്ടാഴ്‌ചകൊണ്ട്- പണി പൂർത്തിയാക്കിയശേഷം ഉദ്ഘാടനം നടത്താമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഏകപക്ഷീയമായി ജില്ലാ പഞ്ചായത്ത്- ഉദ്-ഘാടനത്തിന് തീരുമാനിക്കുകയായിരുന്നു.  ആരോഗ്യവകുപ്പിനെ പോലും അറിയിക്കാതെയാണ് തീരുമാനം. ആരോഗ്യവകുപ്പ്- ഡയറക്ടർ, സെക്രട്ടറി, ഡിഎംഒ എന്നിവരെയെല്ലാം ഒഴിയാക്കിയാണ് പണിതീരാത്ത കെട്ടിടം ഉദ്-ഘാടനം ചെയ്യുന്നത്-. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സജ്ജീകരണങ്ങളും  പൂർത്തിയായിട്ടില്ല. 2012ൽ പണി ആരംഭിച്ചതാണ്. എട്ടുവർഷം ഇഴഞ്ഞുനീങ്ങിയാണ് പണി നടന്നത്-. പണിതീരാത്ത ഘട്ടത്തിലാണ് സർക്കാർ 85 ലക്ഷം രൂപകൂടി അനുവദിച്ചത്-. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും മാറ്റിനിർത്തി ജില്ലാ പഞ്ചായത്ത്- നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ നാട്ടിലാകെ പ്രതിഷേധമുയർന്നിട്ടുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top