03 July Sunday

അധ്യാപകരും ജീവനക്കാരും 
അവകാശദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

അഖിലേന്ത്യാ അവകാശദിനാചരണം തൊടുപുഴ സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി 
ഡോ. കെ കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ 
ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌  ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ അഖിലേന്ത്യാ അവകാശദിനം ആചരിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ കെ ജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആർ രജനി, കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വി എസ് എം നസീർ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ കെ പ്രസുഭകുമാർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി ജി രാജീവ്‌, കെജിഒഎ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ വി ബെന്നി ഉദ്ഘാടനം ചെയ്തു. കെജിഒഎ  സംസ്ഥാന പ്രസിഡന്റ്‌  ഡോ. എം എ നാസർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം  എ എം ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ഷാമോൻ ലൂക്ക്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ,  കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം രമേശ്, എഫ്എസ്ഇടിഒ  മേഖലാ പ്രസിഡന്റ്‌ മുരുകൻ വി അയത്തിൽ, ഗിരീഷ് ജോൺ എന്നിവർ സംസാരിച്ചു. നെടുംകണ്ടത്ത് എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ കെ സി സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് സംസാരിച്ചു. പീരുമേട്ടിൽ എൻജി യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം രാജീവ് ജോൺ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ സുരേഷ്‌ കുമാർ, ജോയിന്റ്‌ സെക്രട്ടറി ഷിബുകുമാർ എന്നിവർ സംസാരിച്ചു. ദേവികുളത്ത് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ബി ബിജു ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top