11 July Saturday

വിജനമായി രാജമല

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

 
മൂന്നാർ 
വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ ലോക്ക്ഡൗൺ മൂലം സന്ദർശകർ എത്താതായതോടെ പ്രവേശനകവാടമായ അഞ്ചാംമൈൽ വിജനമായ നിലയിൽ. വരയാടുകളുടെ പ്രജനനം മുൻനിർത്തി ജനുവരി 20 മുതൽ രണ്ടുമാസത്തേക്ക് രാജമലയിൽ‌ സന്ദർശകരെ നിരോധിച്ചിരുന്നു. എന്നാൽ, ഈ കാലാവധി കഴിഞ്ഞിട്ടും സന്ദർശകർക്ക് ഉദ്യാനം തുറന്നുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണ്. 
    ഇത്തവണ വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷങ്ങളിൽ 70 മുതൽ 80 വരെയാണ് കുഞ്ഞുങ്ങൾ ജനിച്ചിരുന്നത്. ഈ വർഷം നൂറ്‌ കടന്നു. മെയ് മാസത്തിൽ രാജമലയിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മഹാമാരിയെ തുടർന്ന് ആളുകളുടെ വരവ് നിലച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമല വിജനമായി. വരുംദിവസങ്ങളിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുന്ന മുറയ്ക്ക് ടൂറിസം മേഖലയ്‌ക്ക്‌ പുത്തനുണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
 
പ്രധാന വാർത്തകൾ
 Top