19 January Wednesday

രാജ്യം ഭരിക്കുന്നത്‌ ജന്മി, മാടമ്പിമാരുടെ പിന്മുറക്കാർ: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കരിമണ്ണൂർ
രാജ്യം ഭരിക്കുന്ന ബിജെപി, പഴയ ജന്മി–- മാടമ്പിമാരുടെ പിന്മുറക്കാരാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഉടുമ്പന്നൂരിൽ സംഘടിപ്പിച്ച കെ എസ്‌ കൃഷ്‌ണപിള്ള രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പത്തിന്റെ കേന്ദ്രീകരണത്തിനായി കീഴ്‌ജാതി സമ്പ്രദായം സൃഷ്ടിച്ചത്‌ മേൽജാതിക്കാരായ ജന്മികളാണ്‌.
    കോർപറേറ്റുകളെയും ജന്മികളെയും പണ്ടുമുതൽ കോൺഗ്രസും സഹായിക്കുന്നുണ്ട്‌. ബിജെപിക്കും കോൺഗ്രസിനും ബദലായ നയങ്ങളാണ്‌ സിപിഐ എം ഉയർത്തിപ്പിടിക്കുന്നത്‌. മനുഷ്യനെ മനുഷ്യനായി കാണുന്ന സമീപനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റേത്‌.     കോവിഡ്‌ കാലത്തടക്കം സർക്കാരിന്റെ നടപടികളിലൂടെയും സിപിഐ എം പ്രവർത്തകരുടെ ഇടപെടലിലൂടെയും ജനങ്ങൾക്ക്‌ അത്‌ ബോധ്യപ്പെട്ടതാണ്‌. വിദ്യാഭ്യാസ– ആരോഗ്യമേഖലയിൽ ലോകത്തിന്റ അംഗീകാരം നേടാൻ കേരളത്തിന്‌ കഴിഞ്ഞു. ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള ഭരണമാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. സിപിഐ എമ്മിനെ വളർച്ചയുടെ പടവുകളിൽ കെ എസ്‌ കൃഷ്‌ണപിള്ളയെപോലെ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവരുടെ നീണ്ടനിരതന്നെയുണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top