കട്ടപ്പന
കോവിഡ് കാരണം നിർത്തിവച്ചിരുന്ന രണ്ട് ദീർഘദൂര കെഎസ്ആർടിസി ബസുകൾകൂടി സർവീസ് ആരംഭിക്കുന്നു. കട്ടപ്പന‐ തിരുവനന്തപുരം(മിന്നൽ), കട്ടപ്പന–- ബംഗളൂരു സർവീസുകളാണ് പുനരാരംഭിക്കുന്നത്. രണ്ട് ബസുകളും ഓൺലൈൻ റിസർവേഷനാണ്. www.online.keralartc.com എന്ന വെബ്സൈറ്റ് ഇപയോഗിക്കാം. തിരുവനന്തപുരം സർവീസ് ഞായറാഴ്ച ആരംഭിക്കും. രാത്രി 10.30നാണ് കട്ടപ്പനയിൽനിന്ന് പുറപ്പെടുന്നത്.
ചെറുതോണി 11.05, തൊടുപുഴ 12.40, കോട്ടയം 1.55, കൊട്ടാരക്കര 3.15, പുലർച്ചെ 4.45ന് തിരുവനന്തപുരത്ത് എത്തും. തിരികെ 11.55 പുറപ്പെട്ട് കൊട്ടാരക്കര 1.15, കോട്ടയം 2.35, തൊടുപുഴ 3.50, ചെറുതോണി 5.25 വഴി രാവിലെ ആറിന് കട്ടപ്പനയിൽ എത്തും. ബംഗളൂരു സർവീസ് തിങ്കാളാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് പുറപ്പെട്ട് രാവിലെ 8.50ന് ബംഗളൂരുവിൽ എത്തും. തൊടുപുഴ–- 7.05, തൃശൂർ–-11.40, കോഴിക്കോട്–- 1.30, മാനന്തവാടി 5.30, മൈസൂർ–-8.30 വഴിയാണ് പോകുന്നത്. തിരികെ 5.40 തിരിച്ച് പകൽ 10.30ന് കട്ടപ്പനയിൽ എത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..