07 December Tuesday
കൗൺസിൽ യോഗം മാറ്റിയത് 4 തവണ

കട്ടപ്പന നഗരസഭയിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കട്ടപ്പന
കാരണം വ്യക്തമാക്കാതെ നഗരസഭ കൗൺസിൽ യോഗം മാറ്റിവച്ചതിൽ എൽഡിഎഫ് നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ പ്രതിഷേധമുയർത്തി. മുൻകൂർ നോട്ടീസ് നൽകി ബുധനാഴ്ച  പകൽ 11 ന്‌  വിളിച്ചുചേർത്ത കൗൺസിൽ യോഗമാണ് കാരണം വ്യക്തമാക്കാതെ മാറ്റിവച്ചത്. നാലുതവണയാണ്  ഇത്തരത്തിൽ കൗൺസിൽ യോഗം മാറ്റുന്നതെന്ന്‌ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. അംഗങ്ങളുടെ മരണമോ മറ്റ് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ നോട്ടീസ് നൽകി വിളിച്ച കൗൺസിൽ യോഗം മാറ്റിവയ്‌ക്കാനാവു.  യോഗം മാറ്റിയാൽ അക്കാര്യം രേഖമൂലം അറിയിക്കണമെന്നാണ് ചട്ടം. കൃത്യസമയത്തുതന്നെ ഇടത് അംഗങ്ങൾ കൗൺസിൽ ഹാളിൽ  ഹാജരായിരുന്നു. 
എന്നാൽ, അവസാനനിമിഷമാണ്  ഫോണിൽ പലരെയും കൗൺസിൽ യോഗംമാറ്റിയ വിവരം അറിയിച്ചത്.കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും നഗരസഭയിൽ ഭരണ സ്തംഭനവും   ഉന്നയിക്കാതിരിക്കാനാണ്  കൗൺസിൽ യോഗം മാറ്റി വയ്ക്കുന്നത്. തകർന്ന റോഡുകളുടെ അറ്റകുറ്റപണി, നഗരസഭാ സ്റ്റേഡിയം, വഴിവിളക്കുകൾ, താലൂക്ക്‌ ആശുപത്രി റോഡ്നവീകരണം, ട്രൈബൽ സ്കൂളിൽ കെട്ടിട നിർമാണം തുടങ്ങി എല്ലാ വികസന പ്രവർത്തനവും നിലച്ചിരിക്കുകയാണ്. അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭസമരത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ സുധർമ്മ മോഹനൻ,ഷാജി കുത്തോടി, ബിന്ദുലത രാജു, സിജോമോൻ ജോസ്, ബെന്നി കുര്യൻ മറ്റ് എൽഡിഎഫ് കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top