03 August Monday

കഞ്ഞിക്കുഴി പട്ടയം : വാർത്തയ്‌ക്ക് പിന്നിൽ നിക്ഷിപ്ത താൽപ്പര്യക്കാർ: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
ചെറുതോണി
കഞ്ഞിക്കുഴിയിൽ പട്ടയവിതരണം തടസ്സപ്പെടുത്താൻ നിക്ഷിപ്-ത താൽപ്പര്യക്കാർ ശ്രമിക്കുന്നതായി കർഷകസംഘം ജില്ലാ പ്രസിഡന്റ്- സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ പറഞ്ഞു. കപടപരിസ്ഥിതി സംഘടനകൾ ഇടപെട്ട്- യുഡിഎഫിന്റെ ഒത്താശയോടെ വിവാദവാർത്തകൾ സൃഷ്-ടിച്ച്- സർവേ നടപടികൾ അലങ്കോലപ്പെടുത്താനാണ് ആസൂത്രിതനീക്കം. യുഡിഎഫ്- അനുകൂല സംഘടനകളിലെ ചില ഉദ്യോഗസ്ഥർക്കും ഇത്തരം നീക്കങ്ങളിൽ പങ്കുണ്ട്-. ഇത്തരക്കാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചാലും കുടിയേറ്റ കർഷകന്റെ പട്ടയം എന്ന സ്വപ്-നം പിണറായി സർക്കാർ സാക്ഷാൽക്കരിക്കുമെന്ന് കർഷകസംഘം നേതാക്കൾ പറഞ്ഞു. കഞ്ഞിക്കുഴിയിൽ കോവിഡ്- 19ന്റെ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടുമാത്രമാണ് റവന്യു സർവേ വിഭാഗം നടപടിക്രമങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്-. സർവേ വേഗത്തിൽ പൂർത്തീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്-.
 തെരഞ്ഞെടുപ്പ്- പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പട്ടയവിതരണം അനിശ്ചിതമായി നീട്ടുകൊണ്ട്- പോകാതിരിക്കാനാണ് കോവിഡ്കാലത്തും മാനദണ്ഡങ്ങൾ പാലിച്ച്- സർവേ തുടരുന്നത്-. സർവേ നിർത്തിവച്ചുവെന്നത്- വ്യാജപ്രചാരണം മാത്രമാണ്. കലക്ടറുടെയും ഇടുക്കി  തഹസിൽദാരുടെയും നേതൃത്വത്തിൽ പട്ടയവിതരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായാണ് നടന്നുവരുന്നത്-. വാഴത്തോപ്പിലും പട്ടയ നടപടികൾ ഉടൻ ആരംഭിക്കും. മൂന്ന് ജില്ലകളിൽ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവ്- പുറത്തിറക്കിയതോടെ പതിനായിരക്കണക്കിന് കർഷകർക്ക്- എൽഡിഎഫ്- സർക്കാരിന്റെ ഇച്ഛാശക്തിയിൽ പട്ടയം ഉടൻ നൽകുമെന്നും കർഷകസംഘം നേതാക്കൾ വ്യക്തമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top