17 January Sunday

കെസിഇയു സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
ഏലപ്പാറ
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) പീരുമേട് കാർഷിക വികസന ബാങ്ക് യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ആർ തിലകൻ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി പി എസ് സജീവ് പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡന്റ് അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ എസ് രാധാകൃഷ്‌ണൻ, യൂണിയൻ ഏരിയ ആക്ടിങ്‌ സെക്രട്ടറി എൻ ജി അരുൺ, പീരുമേട് സർക്കിൾ സഹകരണ യൂണിയൻ അംഗം ഐ മൂവിസ്സ് എന്നിവർ സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുഴുവൻ സഹകരണ ജീവനക്കാരോടും സമ്മേളനം അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനത്തിനിറങ്ങാനും തീരുമാനിച്ചു.
ഭാരവാഹികൾ: വി ജെ തോമസുകുട്ടി(പ്രസിഡന്റ്), ത്രേസി അഗസ്റ്റിൻ, പി എസ് സജീവ്(വൈസ് പ്രസിഡന്റുമാർ), സുബി ദാസ്(സെക്രട്ടറി), കെ ഗീതാ, നിതീഷ് സുരേഷ്(ജോയിന്റ്‌ സെക്രട്ടറി), കെ എസ് സുനിതാമോൾ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top