24 November Tuesday

കുടിക്കാം ആവോളം...

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
രാജാക്കാട്
ദീർഘകാലത്തെ കാത്തിരിപ്പിന്‌ ശേഷം കുടിവെള്ളമെന്ന ചേലച്ചുവട് നിവാസികളുടെ സ്വപ്‌നം യഥാർഥ്യമായി. ചേലച്ചുവട്‌ ശുദ്ധജല വിതരണപദ്ധതി മന്ത്രി എം എം മണി ഉദ്ഘാടനംചെയ്‌തു. ജനങ്ങളും പഞ്ചായത്തും മന്ത്രി എം എം മണിക്ക് നിവേദനം കൊടുത്തതിന്റെ ഫലമായാണ്‌ നടപടി. മന്ത്രി ഇടപെട്ട് പൊന്മുടി അണക്കെട്ടിൽനിന്ന്‌ വെള്ളം എടുക്കാൻ അനുമതി നൽകി. പദ്ധതി പൂർത്തീകരണത്തിനുള്ള ഫണ്ട് പഞ്ചായത്ത് വകയിരുത്തി പണി വേഗം പൂർത്തീകരിച്ചു. ചടങ്ങിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ്‌ സതി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനിൽ, പഞ്ചായത്തംഗങ്ങളായ ബിന്ദു സതീശൻ, ബിജി സന്തോഷ്, ശോഭന രാമൻകുട്ടി, ബേബി കല്ലട, ജോസ് കുന്നുംപുറത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top