09 July Thursday
കോവിഡ്‌ 19

വിദേശത്തുനിന്ന്‌ എത്തിയ 20 പേർ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

 
അടിമാലി 
രണ്ടുദിവസത്തിനിടെ നാല് വിദേശ രാജ്യങ്ങളിൽ നിന്നായി ഇടുക്കിയിലെത്തിയത് 20 പേർ. ഇസ്രായേലിൽനിന്ന്‌ 12 പേർകൂടി ചൊവ്വാഴ്‌ച വൈകിട്ട്‌  എത്തിയതോടെ അടിമാലിയിലെ നിരീക്ഷണകേന്ദ്രത്തിൽ 32 പേരായി. ടെൽഅവീവിൽനിന്നുള്ള 10 പേരും ദുബായിൽനിന്ന് രണ്ടുപേരുമാണിവർ. 
ഇവരെ അടിമാലിയിലെ വിവിധ ക്വാറന്റൈൻ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇസ്രായേലിൽനിന്ന്‌ നെടുമ്പാശേരിയിൽ എത്തിയ സംഘത്തെ അടിമാലിയിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ചത്‌. സിങ്കപ്പൂരിൽനിന്ന്‌ എത്തിയ എട്ടുപേരും മസ്‌ക്കറ്റിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് അടിമാലിയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ ആറ്‌ പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മസ്‌ക്കറ്റിൽനിന്ന്‌ എത്തിയവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഇറ്റലിയിൽനിന്ന്‌ ഒരുസംഘവും അടിമാലിയിൽ എത്തിയിരുന്നു. മുൻകരുതൽ സംബന്ധിച്ച് ഉദ്യോഗസ്ഥർ വിദേശത്തുനിന്ന്‌ എത്തിയവർക്ക് മാർഗനിർദേശങ്ങൾ നൽകി. ഹോട്ടലിൽ കഴിയുന്നവരുടെ സ്രവ പരിശോധനയടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ നടത്തും. മഹാരാഷ്ടയിൽനിന്ന് എത്തിയ ഇടുക്കി സ്വദേശികളായ മൂന്നുപേരെയും അടിമാലിയിലെ മറ്റൊരു ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയും പകലുമായി കുവൈത്തിൽനിന്ന് ആറും ഉക്രെയ്‌നിൽനിന്ന് രണ്ട്‌ പേരുമെത്തി. പുരുഷൻമാരെ തൊടുപുഴയിലെ ഈഫൽ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡൻസിയിലും സജ്ജമാക്കിയ ക്വാറന്റൈൻ സെന്ററുകളിലുമാക്കി 
 
 
 
പ്രധാന വാർത്തകൾ
 Top