11 July Saturday

മാസ്‌കിനില്ല ഇളവ്‌... പൊലീസ്‌ വടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
മൂന്നാർ 
അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ വന്ന്‌ വിനോദസഞ്ചാര മേഖലയായ മൂന്നാറിലേക്ക്‌ നിരവധി ആളുകൾ എത്താൻ തുടങ്ങിയതോടെ പൊലീസ് പരിശോധന ശക്തമാക്കി. മാസ്‌ക്‌ ധരിക്കാതെ ടൗണിലെത്തിയവരോട് നിർബന്ധപൂർവം മാസ്‌ക്‌ ധരിക്കാൻ നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കടയുടമയോട് നിർദേശിച്ചു. സാമൂഹ്യ അകലം പാലിച്ചുമാത്രം ചന്തയ്ക്കുള്ളിൽ പ്രവേശിക്കാനാണ്‌ അനുമതി. സ്റ്റാൻഡുകളിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പുകളിലും ഓട്ടോറിക്ഷകളിലും ആളുകൾ കയറി ഇരിക്കരുതെന്ന് കർശനനിർദേശം നൽകി. മൂന്നാർ കോളനി ഭാഗത്തേക്ക് ട്രിപ്പടിക്കുന്ന ഓട്ടോറിക്ഷകളെ സ്റ്റാൻഡിൽനിന്ന് മാറ്റി. പകരം കോളനി റോഡിൽ സ്ഥിതി ചെയ്യുന്ന ബിവറേജസ്‌ ഔട്ട്‌ലെറ്റ്‌ മുതൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴി തിരിയുന്ന ഇടംവരെ പാർക്ക് ചെയ്യണം. പഴയ സ്റ്റാൻഡിൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകി. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മാസ്‌ക്‌ ധരിക്കണമെന്നും പൊലീസ് നിർദേശിച്ചു.
 
 
പ്രധാന വാർത്തകൾ
 Top