30 May Saturday

ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 

 കട്ടപ്പന

ഐസോലേഷൻ വാർഡ് ഒരുക്കുന്നതിനായി ഇരുപതേക്കർ താലൂക്ക് ആശുപത്രി സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കൽ കമ്മിറ്റി ശുചീകരിച്ചു. ആശുപത്രിയിലെ അടഞ്ഞുകിടക്കുന്ന ഓഡിറ്റോറിയമാണ് ഐസോലേഷൻ വാർഡായി ക്രമീകരിക്കുന്നത്. അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് മുൻകരുതലെന്ന നിലയിൽ കട്ടപ്പനയിൽ ഐസോലേഷനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ആശുപത്രിയുടെ മുഴുവൻ ശുചീകരണ പ്രവർത്തനങ്ങളും പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുമെന്ന് ലോക്കൽ സെക്രട്ടറി ടിജി എം രാജു അറിയിച്ചു.

 ആളുകൾ കൂട്ടംകൂടരുതെന്ന നിർദേശമുള്ളതിനാൽ ചുരുക്കം ആളുകളെത്തിയാണ് ശുചീകരണം നടത്തുന്നത്. അടുത്തദിവസങ്ങളിൽ ലോക്കൽ കമ്മിറ്റിയിലുള്ള മറ്റ് പ്രവർത്തകരെത്തി ശുചീകരണപ്രവർത്തനത്തിൽ പങ്കാളികളാകും. 

 

 

പ്രധാന വാർത്തകൾ
 Top