18 September Wednesday

ആശുപത്രിയിലായിരുന്ന വൃദ്ധദമ്പതികളുടെ വീട്ടിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 നെടുങ്കണ്ടം 

ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളുടെ വീട്ടിൽ മോഷണം. പലചരക്ക്‌ സാധനങ്ങളും പണവും മോഷ്‌ടിച്ചു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. എഴുകുംവയൽ ആലുങ്കൽ കുര്യൻ ജോസഫി(71)ന്റെ വീട്ടിലും സമീപത്തെ ഇവരുടെ പലചരക്ക്‌ കടയിലുമാണ്‌ മോഷണം നടന്നത്‌. 
 കടയിലെ സാധനങ്ങളും 5000 രൂപയും നഷ്ടപ്പെട്ടു. കടുത്ത പനിയായതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുര്യനും ഭാര്യ ലീലാമ്മയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈ‌കിട്ട്‌ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അടുക്കള വാതിൽ തകർത്ത് വീട്ടിനുള്ളിൽ കടന്ന കള്ളൻ അലമാരി കുത്തിപ്പൊളിച്ച് 5000 രൂപയും പലചരക്ക്‌ കടയിലെ നാണയത്തുട്ടുകളും മോഷ്ടിച്ചു. പലചരക്ക്‌ സാധനങ്ങൾ പൊട്ടിച്ചശേഷം കടക്കുള്ളിൽ വിതറിയിരുന്നു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത്‌ പരിശോധന നടത്തി. മകൻ ഡൽഹിയിലാണ്‌ ജോലി ചെയ്യുന്നത്‌. പെൺമക്കൾ ഭർത്താവിന്റെ വീട്ടിലായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top