20 September Friday

അരീപ്ലാക്കൽ ഫിനാൻസ്‌ തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
തൊടുപുഴ 
തൊടുപുഴയിൽ പ്രവർത്തിക്കുന്ന അരീപ്ലാക്കൽ ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി തട്ടിപ്പിനിരയായവരുടെയും ബ്ലേഡ‌് മാഫിയ വിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ ചേർന്നു. 
  അരീപ്ലാക്കൽ ഫിനാൻസ്‌ ഉടമ സി ബി തോമസിന്റെ സാമ്പത്തിക ഇടപാടുകളെ‌ക്കുറിച്ച‌് സമഗ്രാന്വേഷണം നടത്തുക, വട്ടിപ്പലിശക്കിരയായവരെ കടക്കെണിയിൽനിന്ന‌് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് പ്രക്ഷോഭം ആരംഭിക്കുന്നത‌്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമിതിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പേുശേഖരണം നടത്തി അധികൃതർക്ക‌് നിവേദനം സമർപ്പിച്ചിരുന്നു. കടക്കെണിയിൽ അകപ്പെട്ട മുഴുവൻ ഇരകൾക്കും നീതി ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാർ കൺവൻഷൻ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി സെപ്‌തംബർ രണ്ടാംവാരം ഇരകളുടെയും വിവിധ സാംസ‌്കാരിക സാമൂഹ്യ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും പങ്കാളിത്തത്തോടെ തൊടുപുഴ ഇൻകം ടാക‌്സ‌് ഓഫീസിലേക്ക‌് മാർച്ച‌് നടത്തും. 
   സമരപ്രഖ്യാപന കൺവൻഷൻ എൻ യു ജോൺ ഉദ‌്ഘാടനം ചെയ്‌തു. ജെയിംസ‌് കോലാനി അധ്യക്ഷനായി. എം കെ വേണുഗോപാൽ സമരപ്രഖ്യാപനം നടത്തി. കെ എം ബാബു, അനീഷ‌് പാൽക്കോ, ഇ എൻ ചന്ദ്രബോസ‌്, പി ഡി ജോസ‌്, ശശികുമാർ കിഴക്കേടം, സിറിൾ മുട്ടം എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top