07 April Tuesday

നിയന്ത്രണം ലംഘിച്ചതിന‌് ജില്ലയിൽ 346 കേസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

 
തൊടുപുഴ
ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് വിവിധ ഇടങ്ങളിലായി 346 കേസുകളെടുത്തു. ഏറ്റവും കൂടുതൽ കേസ‌് രജിസ‌്റ്റർ ചെയ‌്തത‌് തൊടുപുഴയിലാണ്. 30 എണ്ണം. കട്ടപ്പനയിൽ 24 കേസുകളെടുത്തു. വണ്ടൻമേട‌്, രാജാക്കാട് സ‌്റ്റേഷനുകളിൽ 20 കേസുകൾ വീതമാണെടുത്തത‌്. 
 കാഞ്ഞാർ–-ഏഴ്, മുട്ടം–-ആറ്, കരിമണ്ണൂർ-–--11, കരിങ്കുന്നം–-5, കാളിയാർ–- 12, കുളമാവ്–-10, വാഗമൺ–-14, പീരുമേട്–-13, പെരുവന്താനം–-ഏഴ‌്, വണ്ടിപ്പെരിയാർ–--15, കുമളി-–--12, ഉപ്പുതറ–--10, അടിമാലി–--19, വെള്ളത്തൂവൽ–-അഞ്ച്, ഇടുക്കി–-17, മുരിക്കാശേരി–- എട്ട്, കഞ്ഞിക്കുഴി-–--14, തങ്കമണി-–- -മൂന്ന്, ശാന്തൻപാറ–--10, ഉടുമ്പൻചോല–--10, നെടുങ്കണ്ടം–- -ഒമ്പത്, കമ്പംമെട്ട്–-അഞ്ച്, മൂന്നാർ–--19, ദേവികുളം–---നാല് എന്നിങ്ങനെയാണ് കേസുകൾ.
 വ്യാഴാഴ്ച മുതൽ കൂടുതൽ കർശന നടപടി സ്വീകരിക്കാൻ നിർദേശമുണ്ട‌്. അനാവശ്യമായി നിരത്തിൽ ഇറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചു വെയ‌്ക്കുന്നത‌് അടക്കമുള്ള നടപടി സ്വീകരിക്കും. പുറത്തിറങ്ങുന്നത‌് ഒഴിച്ച കൂടാനാവാത്ത ആവശ്യത്തിനാണെന്ന‌് ബോധ്യമാക്കുന്ന രേഖകളും ഹാജരാക്കണം. അവശ്യസർവീസുമായി ബന്ധപ്പെട്ട ജോലിക്ക‌് പോകുന്നവർ ജോലി സംബന്ധമായ തിരിച്ചറിയൽ കാർഡ‌് ഹാജരാക്കണം. മറ്റ‌് അത്യാവശ്യ കാര്യങ്ങൾക്ക‌് പോകുന്നവർ സത്യവാങ‌്മൂലവും നൽകണമെന്ന‌് ജില്ലാ പൊലീസ‌് മേധാവി പി കെ മധു വ്യക്തമാക്കി. 
 
 
പ്രധാന വാർത്തകൾ
 Top