28 May Thursday

ഈ കരുതലാണ്‌ കരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 തൊടുപുഴ

ബുധനാഴ‌്ച വൈകിട്ട‌് അഞ്ചോടെയാണ‌് ഡിവൈഎഫ‌്ഐ സംസ്ഥാന ഹെൽപ്പ‌് ലൈനിൽ നിന്നും തൊടുപുഴ ബ്ലോക്ക‌് സെക്രട്ടറിയുടെ ഫോണിലേക്ക‌് വിളിയെത്തുന്നത‌്. പഴുക്കാക്കുളം ഭാഗത്ത‌് ഒരു വീട്ടിൽ അവശ്യസാധനങ്ങൾ ഇല്ലെന്ന‌് അറിയിച്ചിട്ടുണ്ട‌്. ഉടൻ സംവിധാനമുണ്ടാക്കുമല്ലോയെന്ന‌് ഹെൽപ്പ‌് ലൈൻ കോ ഓർഡിനേറ്റർ.
 ബ്ലോക്ക‌് കമ്മിറ്റി എണ്ണയിട്ട യന്ത്രം പോലെയായി. വീട‌് കണ്ടെത്തി സാധനങ്ങൾ എത്തിക്കാൻ മുതലക്കോടം മേഖലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട‌് യൂണിറ്റ‌് തലത്തിൽ നിർദേശം കൈമാറിയപ്പോഴേക്കും കടകളെല്ലാം അടച്ചിരുന്നു. എന്നാൽ, ആരും നിരാശരായില്ല. ഓരോ മേഖലയിലെയും പ്രവർത്തകരുടെ വീടുകളിലേക്ക‌്‌. 
ഓരോ വീടുകളിൽ നിന്നും അരിയും പലവ്യഞ‌്ജനങ്ങളും അടക്കമുള്ള സാധനങ്ങൾ സമാഹരിച്ചു. വൈകിട്ട‌് ആറിനു മുമ്പായി പ്രവർത്തകർ പഴുക്കാകുളത്തെ വീട്ടിലെത്തി സാധനങ്ങൾ കൈമാറി. ഏതാവശ്യത്തിനും ഒപ്പമല്ല, മുന്നിലുണ്ടെന്ന ആത്മധൈര്യവും അവർക്കേകിയാണ‌് പ്രവർത്തകർ മടങ്ങിയത‌്. 
 
പ്രധാന വാർത്തകൾ
 Top