27 November Saturday

ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഫുഡ് സ്ട്രീറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
ഇടുക്കി
കേരളത്തിൽ ഭക്ഷണത്തിന്റെ പേരിൽ മതം കലർത്തിയുള്ള സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കഴിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിൽ ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. മനുഷ്യർ കഴിക്കുന്ന ഭക്ഷണം തയ്യാറാക്കി എല്ലാവരും ഒരുമിച്ചുകഴിച്ചാണ് ഫുഡ് സ്ട്രീറ്റ് സമാപിച്ചത്. ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്ണൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ജിബിൻ മാത്യു അധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റുമാരായ മാത്യു ജോർജ്‌, കെ പി സുമോദ്, സാംസ്‌കാരിക പ്രവർത്തകരായ സൂര്യലാൽ, മുരളീധരൻ, അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ജാഫർ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top