17 January Sunday
നിയമങ്ങൾ കാറ്റിൽ പറത്തി

യുഡിഎഫ് സ്ഥാനാർഥി പാലിയേറ്റീവ് വാഹനത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
വണ്ടൻമേട്
വണ്ടൻമേട് പഞ്ചായത്തിൽ നാലാം വാർഡിൽനിന്നു ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർഥി വോട്ടഭ്യർഥന നടത്തുന്നത് പാലിയേറ്റീവ് കെയറിന്റെ വാഹനത്തിൽ.  കെഎൽ 13 സി 4945 വണ്ടൻമേട് പഞ്ചായത്തിൽ പാലിയേറ്റീവ് കെയറിനായി ബോർഡു വച്ച്കരാറടിസ്ഥാനത്തിൽ ഓടുന്ന ജീപ്പിലായിരുന്നു സ്ഥാനാർഥിയുടെ നിയമം കാറ്റിൽപ്പറത്തിയുള്ള പര്യടനം. 
    കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ആശാ വർക്കർ കൂടിയായ രേണുകാ രാമചന്ദ്രനാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയത്. ചേറ്റുകുഴി മംഗലംപടി ഭാഗത്ത് വോട്ടഭ്യർഥിച്ച ശേഷം മടങ്ങുകയായിരുന്ന ഇവരെ വണ്ടൻമേട് എസി കണ്ടം ഭാഗത്തുവച്ച് നാട്ടുകാർ തടഞ്ഞു.
   പഞ്ചായത്ത് വക വാഹനത്തിൽ വോട്ടു തേടുന്നതിന്റെ കാരണം തിരക്കുകയും ചെയ്തതിനെ തുടർന്ന് താൻ ആശാവർക്കറാണെന്നും മേലധികാരികളുടെ അനുവാദമുണ്ടെന്നും അറിയിച്ച് രക്ഷപ്പെടാൻ ശ്രമമുണ്ടായി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. 
വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി പാലിയേറ്റീവ് വക വാഹനം ഉപയോഗിക്കാൻ പാടില്ലെന്ന് സ്ഥാനാർഥിയെ അറിയിക്കുകയും താക്കീത് നൽകുകയും ചെയ്തു.തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റടക്കം പ്രമുഖ നേതാക്കളെത്തി സ്ഥാനാർഥിയുമായി രക്ഷപെടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top