17 January Sunday

സബ് സ്റ്റേഷൻ നിർമാണം ഉടൻ പൂർത്തീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
മറയൂർ
33 കെ വി മറയൂർ സബ്‌സ്‌റ്റേഷൻ  നിർമാണം ഉടൻ പൂർത്തീകരിക്കുമെന്ന്‌ മന്ത്രി എം എം മണി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ നടപ്പിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള  യോഗം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂരിലെ വ്യവാസായ വിനോദ സഞ്ചാര മേഖലയ്‌ക്ക് വലിയമാറ്റങ്ങൾ നൽകാൻ സ്ബസ്റ്റേഷൻ കമീഷൻ ചെയ്യുന്നതോടെ സാധിക്കും. ഉപാധിരഹിത പട്ടയം , ബിഎംബിസി റോഡ്, ഐച്ച്‌ ആർഡി കോളേജ് നിർമാണം, മൂന്ന് പഞ്ചായത്തുകളിലായി മൂവായിരത്തിലധികം പേർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകൾ, പച്ചക്കറികൾക്ക് താങ്ങുവില, ഇതെല്ലാം പണിറായി വിജയൻ സർക്കാർ ഭരണകാലത്ത് അഞ്ചുനാട് നേരിട്ട് അനുഭവിച്ച് വികസന നേട്ടങ്ങളാണ് . പാർലമെന്ററി സംവിധാനത്തിലെ ഏറ്റവും പ്രധാനമായതും അടിസ്ഥാന ഘടകവുമാണ് ത്രിതല പഞ്ചായത്തുകൾ. സാധാരണക്കാരോടൊപ്പം നിന്ന് ജീവിത സൂചിക ഉയർത്തുന്നതിനായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകളിൽ എത്തിക്കുകയെന്നതാണ്‌ നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമാണെന്നും സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. 
 എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. യോഗത്തിൽ യുവജനക്ഷേമബോർഡ് ജില്ലാ കോ  ഓർഡിനേറ്റർ വി സിജിമോൻ, മൂന്നാർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ശശി, ഡയറക്ടേഴ്‌സ്‌ ബോർഡംഗം എം ലക്ഷ്‌മണൻ,  ഹൈറേഞ്ച് സംരക്ഷണ സമിതി മറയൂർ കൺവീനർ വി ജി തോമസ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് റ്റി റ്റി ജോസഫ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശശി വാര്യത്ത്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജയമുരുകൻ നാടാർ, കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി ഗ്ലാഡ്സൺ കുപ്പോഴക്കൽ, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി രമേശ്, സിപിഐ ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.യോഗത്തിൽ ഉയർന്നു വന്ന ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന്  മന്ത്രിയും എംഎൽഎയും  ഉറപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top