18 October Friday

ടൂറിസം വകുപ്പിന്റെ കെട്ടിടം വനംവകുപ്പ് പൊളിച്ചു; പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 

 
വണ്ടിപ്പെരിയാർ
വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വണ്ടിപ്പെരിയാർ സത്രത്ത് നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം വനംവകുപ്പ് പൊളിച്ചുനീക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ഇ എസ‌് ബിജിമോൾ എംഎൽഎയുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. സത്രത്തിന്റെ വിനോദ സഞ്ചാര സാധ്യത മുന്നിൽകണ്ടാണ് ഇവിടെ പതിനൊന്ന് കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നത‌്. വെള്ളിയാഴ്ച രാവിലെയാണ് വനംവകുപ്പ് ഏകപക്ഷീയമായി കെട്ടിടം പൊളിച്ചുനീക്കിയത്. റവന്യൂ വകുപ്പിൽനിന്നും വിട്ടുകിട്ടിയ ഭൂമിയിലാണ് നിർമാണം നടക്കുന്നത്. എന്നാൽ, വനംവകുപ്പിന്റെ ഭൂമിയിലാണെന്ന പേരിലായിരുന്നു വള്ളക്കടവ് റേഞ്ച‌് ഓഫീസറുടെ നേതൃത്വത്തിൽ നിർമാണങ്ങൾ പൊളിച്ചത്. സംഭവമറിഞ്ഞതോടെ ഇ എസ് ബിജിമോൾ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവർ സ്ഥലത്തെത്തി. 
തുടർന്ന് കെട്ടിടം പൊളിച്ച വനംവകുപ്പ് അധികൃതരെ വിളിച്ചുവരുത്തി. കെട്ടിടം നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. വനംവകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധ യോഗവും ചേർന്നു. ഇ എസ് ബിജിമോൾ എംഎൽഎ, ജി വിജയാനന്ദ്, ശാന്തി ഹരിദാസ്, കെ ഡി അജിത്ത്, ആർ സെൽവത്തായി, എ എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top