16 October Saturday

ദേശാഭിമാനി പ്രചാരണത്തിന് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
ഇടുക്കി
അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ ദേശാഭിമാനി പത്രപ്രചാരണത്തിന് വിവിധ ഏരിയകളിൽ ആവേശകരമായ തുടക്കം. വിവിധ തലങ്ങളിലുള്ള പാർടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി വരിക്കാരെ ചേര്‍ത്തുവരുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, വ്യാപാരികള്‍ അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ്‌ വരിക്കാരാവുന്നത്‌. 
അടിമാലി 
ചെങ്കുളം ഹൈറേഞ്ച് ഡയറി സഹകരണ സംഘത്തിലെ 50 ജീവനക്കാര്‍ ദേശാഭിമാനി വാര്‍ഷിക വരിക്കാരായി. സംഘം പ്രസിഡന്റ് കെ ആര്‍ ജയനിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ വരിസംഖ്യ ഏറ്റുവാങ്ങി. അടിമാലി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയില്‍ ഏരിയ സെക്രട്ടറി ടി കെ ഷാജി നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top