19 September Thursday
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്

നെടുങ്കണ്ടം ജൂഡോ അക്കാദമി ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
 നെടുങ്കണ്ടം
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം ജൂഡോ അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. നെടുങ്കണ്ടം സ്‌പോർട്‌സ്‌ ഹോസ്റ്റൽ രണ്ടാംസ്ഥാനവും കട്ടപ്പന ഓശാനം ജൂഡോ ക്ലബ്‌ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്‌തു. ജൂഡോ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എം എൻ ഗോപി അധ്യക്ഷനായി. യൂറോപ്പിൽ നടന്ന ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി പത്താംസ്ഥാനം നേടിയ നീനു വർഗീസിന് ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ സ്‌പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റെജി പനച്ചിക്കൽ, പഞ്ചായത്തംഗങ്ങളായ ശ്യാമള വിശ്വനാഥൻ, ജോയി കുന്നുവിള, റെയ്സൺ പി ജോസഫ്, എക്‌സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അനിൽ കട്ടൂപ്പാറ, കെ ആർ രാമചന്ദ്രൻ, അനൂപ് നസീർ, സജി ചാലിൽ, സൈജു ചെറിയാൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഏഴു ജൂഡോ താരങ്ങൾക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു. സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും നെടുങ്കണ്ടം സിഐ സി ജയകുമാർ വിതരണം ചെയ്തു.
 മത്സരങ്ങൾ ദേശീയ റഫറിമാരായ എം എം നസീർ, പി വി പ്രജീഷ് എന്നിവർ നിയന്ത്രിച്ചു. ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ അടുത്ത മാസം കൊല്ലത്ത്‌ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
 
പ്രധാന വാർത്തകൾ
 Top