എസ് ഇന്ദ്രജിത്ത്
മറയൂർ
സംസ്ഥാനത്തെ ഏറ്റവും കാർഷിക വൈവിധ്യമുള്ള മേഖലയാണ് മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ. ഒറ്റനോട്ടത്തിൽ ഇന്ധനവില വർധന വാഹന ഉടമകളെ മാത്രം ബാധിക്കുന്ന പ്രശ്നമായാണ് പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ, വിലവർധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കർഷകരെയും അടിസ്ഥാന ജനവിഭാഗങ്ങളെയുമാണ്. ആ ബുദ്ധിമുട്ടാണ് അഞ്ചുനാട്ടിലെ കർഷകർക്ക് പറയാനുള്ളത്.
പത്ത് ഏക്കറിൽ അധികം കരിമ്പ് കൃഷിചെയ്യുന്ന വ്യക്തിയാണ് കർശനാട് സ്വദേശിയായ എസ് ശിവൻരാജ്. ശർക്കര ഉൽപ്പാദിപ്പിക്കുന്ന സമയത്ത് കരിമ്പിന്റെ നീരെടുക്കാൻ ഉപയോഗിക്കുന്ന ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നത് ഡീസൽ എൻജിൻ ഉപയോഗിച്ചാണ്. ഒരേക്കറിലെ കരിമ്പ് നീരെടുക്കുന്നതിനായി ശരാശരി 80 മുതൽ 100 ലിറ്റർവരെ ഡീസൽ വേണ്ടിവരും. തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയെത്തുടർന്നുണ്ടായ ഉൽപ്പാദനക്കുറവിൽ വലയുന്ന കർഷകരെ ഇന്ധനവില കൂട്ടി ദ്രോഹിക്കുകയാണ്.
കാർഷിക ആവശ്യത്തിനുള്ള ജലസേചനത്തിനായി ധാരാളം പെട്രോൾ, ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ധനവില ഉയരുന്നതനുസരിച്ച് കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന രാസവളങ്ങളുടെയും വില ക്രമേണ ഉയരുകയാണ്. ഇന്ധനക്കൊള്ളയുടെ കാലങ്ങളായുള്ള നിശബ്ദ രക്തസാക്ഷിയാണ് കർഷകൻ. ഇന്ധനവില വർധനയ്ക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരേണ്ടത് കർഷകനാണെന്ന് ശർക്കര ഉൽപ്പാദകനായ എം സെ ൽവിൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..