14 November Thursday

കെ എസ‌് സിയാദ‌് ഇന്ത്യൻ റോളർ സ‌്കേറ്റിങ‌് ടീം സഹപരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
തൊടുപുഴ
ഇന്ത്യൻ റോളർ സ‌്കേറ്റിങ‌് ടീമിന്റെ സഹപരിശീലകനായി അന്തർദേശീയ റോളർ സ‌്കേറ്റിങ‌് ചാമ്പ്യനും തൊടുപുഴ സ്വദേശിയുമായ 
കെ എസ‌് സിയാദിനെ തെരഞ്ഞെടുത്തു. 29 മുതൽ സ‌്പെയിനിലെ ബാഴ‌്സലോണയിൽ നടക്കുന്ന ലോക റോളർ സ‌്കേറ്റിങ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ‌് നിയമനം. 
കേരളത്തിൽ നിന്നും ആദ്യമായാണ‌് റോളർ സ‌്കേറ്റിങിന‌് ദേശീയ പരിശീലകനെ തെരഞ്ഞെടുക്കുന്നത‌്. ലോക റോളർ സ‌്കേറ്റിങ‌് ചാമ്പ്യൻഷിപ്പിൽ 17 അംഗ ടീമാണ‌് ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യൻ ടീമിന്റെ ആദ്യ രണ്ട‌് റൗണ്ട‌് പരിശീലനം മഹാരാഷ‌്ട്രയിലായിരുന്നു. രണ്ടാം റൗണ്ട‌് പരിശീലനം യുപിയിലെ നൊയിഡയിൽ നടക്കുന്നു. പരിശീലനക്യാമ്പ‌് ജൂൺ 25ന‌് സമാപിക്കും. സിയാദ‌് പത്തുവർഷം സംസ്ഥാന റോളർ സ‌്കേറ്റിങ‌് ചാമ്പ്യനായിരുന്നു. നിരവധി തവണ ദേശീയതലത്തിൽ സ‌്പീഡ‌് റോളർ സ‌്കേറ്റിങ‌് വിജയിയുമായി. 2009 ൽ ചൈനയിൽ നടന്ന ലോക റോളർ സ‌്കേറ്റിങ‌് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അഞ്ചുവർഷം കേരള ടീമിന്റെ മുഖ്യപരിശീലകനുമായി. ഇടുക്കി ജില്ലാ റോളർ സ‌്കേറ്റിങ‌് അസോസിയേഷൻ ജോയിന്റ‌് സെക്രട്ടറിയും തൊടുപുഴ മുനിസിപ്പൽ റോളർ സ‌്കേറ്റിങ‌് മുഖ്യപരിശീലകനുമായ സിയാദ‌് റോളർ സ‌്കേറ്റിങ‌് അംഗീകൃത റഫറിയുമാണ‌്. 
തൊടുപുഴ കൊമ്പനാപറമ്പിൽ മുഹമ്മദ‌്﹣- ജമില ദമ്പതികളുടെ മകനാണ‌്. ഭാര്യ: ബിസ‌്മി. മക്കൾ: മുഹമ്മദ‌് ഫൈസൽ, മുഹമ്മദ‌് സെഹാൻ.
 
പ്രധാന വാർത്തകൾ
 Top