22 February Saturday
ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കിയിൽ മെഗാ പട്ടയമേള ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

  ഇടുക്കി

  ഇടുക്കി,പട്ടയമേള,മന്ത്രി ഇ ചന്ദ്രശേഖരൻ  വെള്ളിയാഴ്‌ചത്തെ മെഗാ പട്ടയമേളയിൽ പൂവണിയും. ഗാഡ്‌ഗിൽ–- കസ്‌തൂരിരംഗൻ റിപ്പോർട്ടുകളും വനംവകുപ്പിന്റെ തടസ്സങ്ങളുമൊക്കെയായിരുന്നു കുടിയേറ്റ ജനതയ്‌ക്ക്‌ പട്ടയം നിഷേധിച്ചത്‌. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ എൽഡിഎഫ്‌ സർക്കാർ നടത്തിയ നിരന്തര പരിശ്രമമാണ്‌ മെഗാപട്ടയമേളയെ ചരിത്രസംഭവമാക്കുന്നത്‌.
 8101 പേർ മെഗാപട്ടയമേളയിൽ ഭൂമിക്ക്‌ ഉടയവരാകും. 570 പേർക്ക്‌ വനാവകാശരേഖയും നൽകും. എൽഡിഎഫ‌് സർക്കാരിന്റെ നാലാമത‌് പട്ടയമേള വെള്ളിയാഴ്‌ച പകൽ 11ന‌് കട്ടപ്പന സെന്റ‌് ജോർജ‌് പാരിഷ‌്ഹാളിൽ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ‌്ഘാടനംചെയ്യും. മന്ത്രി എം എം മണി അധ്യക്ഷനാകും. ജില്ലയിലെ 18 കോളനികളിലായി താമസിക്കുന്ന 1500 ലധികം കുടുംബങ്ങൾക്ക‌് പട്ടയം നൽകും. ഇക്കുറി പട്ടയം ലഭിക്കുന്നവർക്ക‌് അസൽ സ‌്കെച്ചും പ്ലാനും കൂടി വിതരണംചെയ്യും. പാരിഷ്‌ഹാളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറുകളിൽ പട്ടയം നൽകും. ആകെ 32 കൗണ്ടറുകളിലാണ്‌ പട്ടയം വിതരണം ചെയ്യുക. കട്ടപ്പന ഭൂമി പതിവ്‌ ഓഫീസിനു കീഴിൽ 1650 പട്ടയം നൽകാനായി മാത്രം ആറ്‌ കൗണ്ടറുകൾ ഉണ്ടാകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top