27 January Friday

ഒന്നാം ദിനം അടിമാലിയുടെ ആധിപത്യം: സ്‌കൂളുകളില്‍ എന്‍ആര്‍സിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

 കട്ടപ്പന

റവന്യു ജില്ലാ കായികമേളയുടെ ആദ്യ ദിനത്തിൽ എട്ട് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 65 പോയിന്റ് നേടി അടിമാലി ഉപജില്ല മുന്നേറുന്നു. 
നാല് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 46 പോയിന്റുമായി കട്ടപ്പന രണ്ടാമതും രണ്ട് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 24 പോയിന്റ് നേടി നെടുങ്കണ്ടം ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളിൽ 22 പോയിന്റ് നേടി എൻആർസിറ്റി എസ്എൻവി എച്ച്എസ്എസാണ് ഒന്നാമത്. മൂന്നു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെയാണ് നേട്ടം. രണ്ട് സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 14 വീതം പോയിന്റ് നേടി പാറത്തോട് സെന്റ് ജോർജ് എച്ച്എസ്, ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് എന്നിവർ രണ്ടാം സ്ഥാനത്താണ്. 
രണ്ട് സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ 11 വീതം പോയിന്റ് കരസ്ഥമാക്കി വണ്ടൻമേട് എംഇഎസ് എച്ച്എസ്എസ്, മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്എസ് എന്നിവർ മൂന്നാം സ്ഥാനത്തും തുടരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top