31 October Saturday

തേനിയിൽ 256 കിലോ കഞ്ചാവ്‌ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
 കുമളി
തേനി ജില്ലയിൽ രണ്ടിടത്തായി പൊലീസ് നടത്തിയ വാഹനപരിശോധനയിൽ 256 കിലോ കഞ്ചാവും അഞ്ച്‌ വാഹനങ്ങളും പിടികൂടി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാലുപേർ ഓടി രക്ഷപ്പെട്ടു. തേനി ജില്ലാ പൊലീസ് മേധാവി സായ്സരൻ തേജസ്വിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര–-- ദിണ്ഡുഗൽ ദേശീയപാതയിൽ രണ്ടിടത്തായി വാഹനപരിശോധന നടത്തിയത്. വീരപാണ്ഡിയിൽ സിഐ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിക്കപ്പ് ജീപ്പിൽനിന്ന്‌ 80 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഗൂഡല്ലൂർ സ്വദേശി നവീൻ കുമാർ(30), കുമളി സ്വദേശിയെന്ന് സംശയിക്കുന്ന സ്റ്റവിൻ(28), കോട്ടയം സ്വദേശി ഫൈസൽ(24) എന്നിവരെ അറസ്റ്റ് ചെയ്തു.    കമ്പത്ത് സിഐ ശിലൈമണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിക്കപ്പ് വാഹനത്തിൽനിന്ന്‌ 176 കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന സംഘത്തിൽപ്പെട്ടവരുടെ ബൈക്ക്, കാർ എന്നിവയും പിടികൂടി. സംഭവത്തിൽ കമ്പം സ്വദേശികളായ കുബേന്ദ്രൻ(37), വേൽമുരുകൻ(45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top