20 November Wednesday

പെരിയവരൈ പാലം ബലപ്പെടുത്തൽ; 3 ദിവസത്തേക്ക് അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

 

 മൂന്നാർ  
പെരിയവരൈ താൽക്കാലിക പാലം മൂന്നു ദിവസത്തേക്ക് അടച്ചു. പാലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൂന്നുദിവസത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചത്. പ്രളയത്തിൽ പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. തുടർന്ന് പാലം മണ്ണിട്ട് നികത്തി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 
ചെറുവാഹനങ്ങൾ മാത്രമാണ് പോയിരുന്നത്. മൂന്നാർ‐ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയായതിനാൽ മറയൂർ, ഉദുമൽപേട്ട, കോയമ്പത്തൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹന യാത്ര തടസ്സപ്പെടുകയും ചെയ്‌തു. ശനിയാഴ്ച പാലം തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top