18 June Tuesday

പീരുമേട്ടിൽ വനംവകുപ്പിന്റെ അനധികൃത നിർമാണം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
പീരുമേട്
ദേശീയപാത ദൂരപരിധി ലംഘിച്ച് പീരുമേട്ടിൽ വനംവകുപ്പ് അനധികൃത നിർമാണം നടത്തുന്നതായി പരാതി. കൊട്ടാരക്കര‐ ദിണ്ഡുഗൽ ദേശീയപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപത്തായാണ് ചുറ്റുമതിലും ഗെയിറ്റും നിർമിച്ചിരിക്കുന്നത‌്. മതിലിനേക്കാൾ ഇറക്കിയാണ് ഗെയിറ്റ് പിടിപ്പിച്ചിട്ടുള്ളത്. മുമ്പ് ഈ പ്രദേശത്ത് വിശ്രമ കേന്ദ്രം നിർമിക്കാനുള്ള ശ്രമത്തെ വനംവകുപ്പ് അധികൃതർ തടസ്സപ്പെടുത്തിയിരുന്നു. അനധികൃത നിർമാണത്തിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 
 
 
പ്രധാന വാർത്തകൾ
 Top