02 March Tuesday

ദേവികുളത്ത്‌ തൊഴിലാളികൾ 
കൂട്ടത്തോടെ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

മാനിലയിൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മിലേക്ക്‌ എത്തിയവർക്ക് സ്വീകരണം നൽകുന്നു

മൂന്നാർ >
ദേവികുളം ഹാരിസൺ മലയാളം ലിമിറ്റഡ് ലാക്കാട് എസ്റ്റേറ്റ് മാനില ഡിവിഷനിലെ 25 തൊഴിലാളി കുടുംബങ്ങൾ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.
 
കോൺഗ്രസിന്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും നേതാക്കളുടെ അക്രമരാഷ്ട്രീയത്തെ എതിർത്തും എൽഡിഎഫ് സർക്കാർ നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതിനുമായാണ്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന്‌ രാജിവച്ച്‌ വന്നവർ പറഞ്ഞു. 
   
മാനിലയിൽ നടന്ന സ്വീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. ദേവികുളം ലോക്കൽ സെക്രട്ടറി ജോബി ജോൺ അധ്യക്ഷനായി.
 
എസ് രാജേന്ദ്രൻ എംഎൽഎ, ഡിഇഇ യൂണിയൻ(സിഐടിയു) ജനറൽ സെക്രട്ടറി വി ഒ ഷാജി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്‌മണൻ, എ രാജേന്ദ്രൻ, ആർ ഈശ്വരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം പാണ്ഡ്യരാജ് സ്വാഗതവും എസ് ചെല്ലൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top