22 February Saturday

സൗഹൃദം തണലായി, സഹപാഠിക്കൊരു സ്നേഹവീടായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

തങ്കമണി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എൻസിസി കേഡറ്റുകൾ നിർമിച്ച വീടിന്റെ താക്കോൽ ബ്രിഗേഡിയർ എൻ വി സുനിൽകുമാർ കൈമാറുന്നു

 ചെറുതോണി

സഹപാഠിക്കൊരു സ്നേഹവീടൊരുക്കി തങ്കമണി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി. സ്ഥലവും വീടും ഇല്ലാത്ത രണ്ട് സഹപാഠികൾക്കാണ് ഈ വർഷം ഭവനമൊരുക്കിയത്. 
   പുഷ്പഗിരിയിൽ ഡീപോൾ ഇന്റർനാഷണൽ സ്കൂൾ സൗജന്യമായി നൽകിയ 15 സെന്റ് സ്ഥലത്ത്‌ എൻസിസി കേഡറ്റുകളാണ് വീട് നിർമിച്ചത്. മേസ്തിരി പണി ഒഴികെ എല്ലാ ജോലികളും വിദ്യാർഥികൾ നേരിട്ടാണ് ചെയ്തത്. 640 ചതുരശ്ര അടി വിസ്താരത്തിലുള്ള രണ്ട് കോൺക്രീറ്റ് വീടുകളാണ് പൂർത്തിയാക്കി കൈമാറിയത്. താക്കോൽ ദാനവും എൻസിസി കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡും ബുധനാഴ്ച തങ്കമണി സെന്റ് തോമസ് സ്കൂളിൽ നടന്നു. എൻസിസി ബ്രിഗേഡിയർ എൻ വി സുനിൽകുമാർ താക്കോൽ കൈമാറി. ഭാരത് നിർമൽ ദേശീയ പുരസ്‌കാര ജേതാവ് ബിജു വൈശ്യംപറമ്പിലിനെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ജോൺ മുണ്ടയ്ക്കാട്ട് അധ്യക്ഷനായി. ഫാ. ഡോ. ജോർജ് തകടിയേൽ, റെജി മൂക്കാട്ട്, ഫാ. ജെയിംസ് പാലക്കാമറ്റം, സി സജീന്ദ്രൻ, ജോയി തോമസ്, സി വി വർഗീസ്, സൈബിച്ചൻ കരിമ്പൻമാക്കൽ എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top