29 February Saturday

കഞ്ചാവുമായി 5 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 

 
തൊടുപുഴ
വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെ തൊടുപുഴ പൊലീസ് അറസ്‌റ്റ്‌ ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറിലെത്തിയ സംഘം പിടിയിലായത്.  ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം പ്രഭ സിറ്റി കാഞ്ഞിരത്തുമൂട്ടിൽ മോസസ്(19), കഞ്ഞിക്കുഴി പഴയരിക്കണ്ടം തേക്കിൻതണ്ട് കൊല്ലശേരിയിൽ തടത്തിൽ അഖിൽ(20), പ്രഭസിറ്റി കൊല്ലശേരിയിൽ ജിതിൻ(21), മലപ്പുറം ആലംകോട് ഒത്തല്ലൂർ ഇല്ലിയ്ക്കൽ ഷമ്മാസ്(21), തൃശൂർ കൊല്ലിക്കര കോട്ടിലിങ്കിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായത്. 
ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഒളമറ്റം മാരിയിൽകലുങ്ക് ഭാഗത്ത്‌ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കാറിൽ നിന്ന്‌ 330 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  എസ്‌ഐ സി കെ രാജു, എഎസ്‌ഐമാരായ ഷംസ്,  സാബു, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇവരെ പിടികൂടിയത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top