28 November Saturday

ആവേശമായി എൽഡിഎഫ്‌ കൺവൻഷനുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 ഏലപ്പാറ

ഇടതുപക്ഷ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം ശക്തമാക്കി എൽഡിഎഫ്‌ കൺവൻഷനുകൾ പൂർത്തിയാകുന്നു. പെരുവന്താനം പഞ്ചായത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് കൺവൻഷനുകൾ മുപ്പത്തിയഞ്ചാം മൈലിലും പെരുവന്താനത്തും ചേർന്നു. മന്ത്രി എം എം മണി കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. റെജി അധ്യക്ഷനായി. ഇ എസ് ബിജിമോൾ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ജില്ലാ പഞ്ചായത്ത് വാഗമൺ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ ടിബിനു, സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ, ജില്ലാ കമ്മിറ്റിയംഗം നിഷാന്ത് വി ചന്ദ്രൻ, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി അലക്‌സ്‌ കോഴിമല, സിപിഐ എം ഏരിയ കമ്മിറ്റിയംഗം ആർ ചന്ദ്രബാബു, ഷാജി പി ജോസഫ് എന്നിവർ സംസാരിച്ചു.
മൂലമറ്റം
ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് കൺവൻഷൻ റോഷി ആഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എൽ ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, റോയി വാരിക്കാട്ട്, ടി കെ ശിവൻ നായർ, സ്ഥാനാർഥി റെജി കുന്നംകോട്ട്, പി ജി വിജയൻ, പ്രൊഫ. കെ ഐ ആന്റണി, ടോമി കുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ എന്നിവർ സംസാരിച്ചു
കരിമണ്ണൂർ
എൽഡിഎഫ് വണ്ണപ്പുറം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ സംസ്ഥാന കൺട്രോൾ കമീഷനംഗം മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കെ ബിനോയി അധ്യക്ഷനായി. ഭാരവാഹികൾ: കെ എം സോമൻ(സെക്രട്ടറി), കെ കെ ബിനോയി(പ്രസിഡന്റ‌്). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top