20 November Wednesday

വിജയകിരീടമണിഞ്ഞ്‌...

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 തൊടുപുഴ

ജില്ലയിൽ എംജി സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കോളേജ് യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക്‌ സമഗ്രാധിപത്യം. തെരഞ്ഞെടുപ്പ‌് നടന്ന 32 കോളേജുകളിൽ 26 ഇടത്ത‌് എസ‌്എഫ‌്ഐ വിജയിച്ചു. ആകെയുള്ള 38 കൗൺസിലർമാരിൽ 30 എണ്ണവും എസ‌്എഫ‌്ഐ കരസ്ഥമാക്കി. കെഎസ‌്‌യു‐ എബിവിപി‐ എംഎസ‌്എഫ‌് പരസ്യ കൂട്ടുകെട്ടിനെയും എഐഎസ‌്എഫിന്റെ എതിർപ്പിനെയും അതിജീവിച്ചാണ‌് എസ‌്എഫ‌്ഐയുടെ ഉജ്വലനേട്ടം. 
മൂലമറ്റം സെന്റ‌് ജോസഫ‌് ആർട‌്സ‌് കോളേജ‌്, സെന്റ‌് ജോസഫ‌് അക്കാദമി, മുട്ടം ഗവ. എൻജിനിയറിങ‌് കോളേജ‌്, മുട്ടം ഐഎച്ച‌്ആർഡി, തൊടുപുഴ അൽ അസ‌്ഹർ ആർട‌്സ‌് കോളേജ‌്, കോടിക്കുളം ഗുരുനാരായണ കോളേജ‌്, അടിമാലി മാർ ബസേലിയോസ‌് കോളേജ‌്, അടിമാലി കാർമൽ ഗിരി കോളേജ‌്, മൂന്നാർ ഗവ. ആർട‌്സ‌് കോളേജ‌്, മറയൂർ ഐഎച്ച‌്ആർഡി, രാജാക്കാട‌് എൻഎസ‌്എസ‌് കോളേജ‌്, പാറത്തോട‌് എസ‌്എൻ കോളേജ‌്, രാജകുമാരി എൻഎ‌സ‌്എസ‌് കോളേജ‌്, മുല്ലക്കാനം സാൻജോ കോളേജ‌്, ശാന്തൻപാറ എസ‌്എസ‌്എം കോളേജ‌്, പൂപ്പാറ ഗവ. കോളേജ‌്, നെടുങ്കണ്ടം ഐഎച്ച‌്ആർഡി, ജെഎൻസി കോളേജ‌് തൂക്കുപാലം, കട്ടപ്പന ഗവ. കോളേജ‌്, കട്ടപ്പന ഐഎച്ച‌്ആർഡി, പെരുവന്താനം സെന്റ‌് ആന്റണീസ്‌ കോളേജ‌്, പാമ്പനാർ എസ‌്എൻ ആർട‌്സ‌് കോളേജ‌്, പീരുമേട‌് സഹ്യജ്യോതി കോളേജ‌്, കുട്ടിക്കാനം ഐഎച്ച‌്ആർഡി കോളേജ‌്, വണ്ടൻമേട‌് ഹോളിക്രോസ‌് കോളേജ‌്, ഇടുക്കി ഗിരിജ്യോതി കോളേജ‌് എന്നിവിടങ്ങളിൽ എസ‌്എഫ‌്ഐ ശുഭ്രപതാക പാറിച്ചു.  
ഏഴിടത്ത്‌ എസ്‌എഫ്‌ഐക്ക്‌ എതിരില്ലായിരുന്നു നെടുങ്കണ്ടം എംഇഎസ‌് കോളേജിൽ കെഎസ‌്‌യു‐ എബിവിപി സഖ്യമായാണ‌് മത്സരിച്ച‌് ജയിച്ചത‌്. മൂന്നാർ ഗവ. ആർട‌്സ‌് കോളേജിൽ എഐഎസ‌്എഫിനെ പരാജയപ്പെടുത്തി എസ‌്എഫ‌്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. ജില്ലയിൽ എസ‌്എഫ‌്ഐ നേടിയ വൻവിജയത്തിൽ ആഹ്ലാദിച്ചും കെഎസ‌്‌യു ആക്രമണത്തിൽ പ്രതിഷേധിച്ചും തൊടുപുഴയിൽ എസ‌്എഫ‌്ഐ നേതൃത്വത്തിൽ പ്രകടനം നടത്തി. കുപ്രചാരണങ്ങളെ തള്ളി എസ‌്എഫ‌്ഐക്ക്‌ മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ‌് ടിജു തങ്കച്ചനും സെക്രട്ടറി തേജസ‌് കെ ജോസും അഭിവാദ്യം ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top