24 August Saturday
ക്വാറിയിലെ മോഷണം

സ‌്ഫോടന വസ‌്തുക്കളിൽ പകുതി കോൺഗ്രസ് നേതാവിന്റെ പക്കലെന്ന‌് സൂചന

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 നെടുങ്കണ്ടം 

ചതുരംഗപ്പാറയിലെ പാറമടയിൽനിന്ന‌് മോഷണംപോയ സ്ഫോടക വസ്തുക്കളിൽ പകുതി കോൺഗ്രസ് നേതാവിന്റെ പക്കലെന്ന് സൂചന. സംഭവത്തിൽ ആറ‌് വർഷമായി പാറമടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളും ഡിറ്റണേറ്റർ വാങ്ങി വിൽപന നടത്തിയവരുമായ ആറുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 
തൂക്കുപാലം സ്വദേശി ഭദ്രന‌് വിറ്റ 11 കിലോ ജലാറ്റിൻ സ്റ്റിക്കും 100 ഡിറ്റണേറ്ററും ബാലഗ്രാം സ്വദേശി ശശിക്ക‌് വിറ്റ 44 കിലോ ജലാറ്റിൻ സ്റ്റിക്കും 500 ഡിറ്റണേറ്ററും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് മോഷണം പോയതിന്റെ പകുതിയേ വരൂ. കേസിലെ അഞ്ചാംപ്രതിയാണ‌് ഭദ്രൻ. ബാക്കി സ‌്ഫോടനവസ‌്തുക്കൾ പ്രതികളിൽനിന്ന‌് വാങ്ങിയവരെകുറിച്ച‌ും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട‌്. ഇതിൽ കല്ലാർ പട്ടംകോളനി മേഖലയിലെ കോൺഗ്രസ് നേതാവും ഉൾപ്പെടുമെന്നാണ് സൂചന. കേസിൽ ഇപ്പോൾ റിമാൻഡിലുള്ള പ്രതികളിലേറെയും നേതാവുമായി അടുത്ത ബന്ധം പുലർത്തുന്നവരും ഒരാൾ ഇയാളുടെ ഉടമയിലുള്ള കംപ്രസർ ഓടിക്കുന്നയാളുമാണ്.
സമീപകാലത്ത് തേവാരംമെട്ടിന‌് സമീപം കോൺഗ്രസ‌് നേതാവ് റവന്യൂ ഭൂമി കൈയേറാനായി വൻതോതിൽ പാറ പൊട്ടിച്ചുനീക്കിയിരുന്നു. ഇവിടെ ഉപയോഗിച്ച സ്പോടക വസ്തുക്കളും ചതുരംഗപ്പാറയിൽനിന്ന‌് മോഷ്ടിച്ചതാണെന്നാണ‌് സൂചന. എന്നാൽ, സഹായികളെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ച് നേതാവ് തലയൂരിയെന്നാണറിയുന്നത്. ഈ മാസം ഏഴിന‌് ചതുരംഗപ്പാറ ഇഎംബി ക്വാറിയിൽ ജീപ്പിൽ എത്തിയ സംഘം ഗോഡൗൺ തകർത്ത് 99 കിലോ ജലാറ്റിൻ സ്റ്റിക്കും 948 ഡിറ്റണേറ്ററും മോഷ്ടിക്കുകയായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top