28 January Tuesday
സൂക്ഷിക്കണം ഈ മരുന്നുകൾ

മുന്നറിയിപ്പ‌ുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 

 
തൊടുപുഴ
ആയുർവേദത്തിന്റെ പേരിൽ ‘അത്ഭുത ഫലസിദ്ധികളുമായി’ മൾട്ടിലെവൽ മാർക്കറ്റിങ‌് വഴി വീടുകളിലെത്തിക്കുന്ന വ്യാജമരുന്നുകൾ ആരോഗ്യത്തിന് ഭീഷണിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. 
ആയുർവേദ ഡോക്ടർമാർക്കായുള്ള ‘വൈദ്യശാല' പരിശീലന പരിപാടിയിലാണ് ഈ വിലയിരുത്തൽ. ഇത്തരം അനധികൃത മരുന്നുകളുടെ വിൽപനയ‌്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം സോണിന്റെയും എഎംഎ റിസർച്ച് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ‌് പരിപാടി സംഘടിപ്പിച്ചത‌്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ഡോ. സി ഡി സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.
സോൺ സെക്രട്ടറി ഡോ. എം എസ് നൗഷാദ്, അസ്ഥിരോഗ വിദഗ‌്ധൻ ഡോ. മാത്യൂസ് ജോസഫ് വെമ്പിള്ളി, സംസ്ഥാന കമ്മിറ്റിയംഗം ഡോ. ബി രാജേഷ്, സോൺ ട്രഷറർ ഡോ. ജോയ്സ് കെ ജോർജ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top