05 July Tuesday

മറ്റൊരാൾക്ക്‌ ജീവനേകിയ രതീഷിന്‌ അമ്മ നൽകി പുതുജീവൻ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

രതീഷ് രാജനും അമ്മ പത്മാക്ഷിയും ആശുപത്രി അധികൃതർക്കൊപ്പം

തൊടുപുഴ
വൃക്കദാനത്തിനുശേഷം പാമ്പുകടിയേറ്റ്‌ രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം തകരാറിലായ യുവാവിനെ അമ്മയുടെ വൃക്ക മാറ്റിവെച്ച്‌ ജീവിതത്തിലേക്ക്‌ തിരികെ എത്തിച്ചു.  പൂമാല സ്വദേശിയായ ഓട്ടോഡ്രൈവർ രതീഷ് രാജനാ (39)ണ്‌ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടത്തിയ വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയയിലൂടെ പുതുജീവനേകിയത്‌. ജില്ലയിലെ ആദ്യത്തെ വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയയാണിതെന്ന്‌ ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
അമ്മ പത്മാക്ഷിയുടെ വൃക്കയാണ് രതീഷ്‌ രാജന്‌ നൽകിയത്‌. പ്രശസ്ത ട്രാൻസ്‌പ്ലാന്റ്‌  സർജൻ ഡോ.ജോർജ്ജ് പി എബ്രഹാമിന്റെ നേതൃത്വത്തിൽ  നെഫ്രോളജിസ്റ്റ് ഡോ. നിഷാദ് രവീന്ദ്രൻ, യൂറോളജിസ്റ്റ് ഡോ. അരവിന്ദ്, അനസ്തേഷ്യ വിഭാഗത്തിലെ  ഡോ. എം എം തോമസ്, ഡോ. വിനു ജോസ്, ഡോ. ഉഷ ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്‌.
  രതീഷ് 2016 ലാണ്‌ ഒരാൾക്ക്‌ വൃക്ക ദാനം ചെയ്തത്‌. നാലുവർഷം കഴിഞ്ഞാണ്‌  പാമ്പുകടിയേറ്റ്‌  രതീഷിന്റെ രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനം തകരാറിലായത്‌. കഴിഞ്ഞ ഡിസംബർ മുതൽ രതീഷിന് ഡയാലിസിസ് വേണ്ടി വന്നു. ഇതോടെയാണ് വൃക്ക മാറ്റിവയ്ക്കാൻ  തീരുമാനിച്ചത്. ശസ്‌ത്രക്രിയക്കു ശേഷം പൂർണ്ണ ആരോഗ്യത്തോടെ രതീഷും അമ്മയും ആശുപത്രിവിട്ടു. കുറഞ്ഞ ചിലവിൽ  ഹോളി ഫാമിലി ആശുപത്രി ഈ വെല്ലുവിളി ഏറ്റെടുത്ത് ചരിത്രവിജയം കൈവരിച്ചത്.
    കുറഞ്ഞ ചെലവിലായിരുന്നു ശസ്‌ത്രക്രിയയെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ഡയറക്ടർ സിസ്‌റ്റർ ത്രേസ്യാമ്മ പള്ളിക്കുന്നേൽ എസ്എച്ച്, അഡ്മിനിസ്ട്രേറ്റർ സിസ്‌റ്റർ മേഴ്സി കുര്യൻ എസ്എച്ച്,  ഡോ. നിഷാദ് രവീന്ദ്രൻ, യൂറോളജിസ്റ്റ് ഡോ. ആർ അരവിന്ദ്, ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർ അനൂപ് ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top