30 November Monday
കോവിഡ്‌ 19

നിശ്‌ചലം: ടൂറിസംമേഖല പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

  മൂന്നാർ 

പ്രളയം വിതച്ച ദുരിതത്തിൽനിന്ന്‌ മൂന്നാറിന്‌ അപ്രതീക്ഷിത തിരിച്ചടിയായി കോവിഡ്‌ 19. ജില്ലാ ഭരണത്തിന്റെ നിർദേശപ്രകാരം മൂന്നാറിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കച്ചവടം ഉൾപ്പെടെ നിലച്ചിരിക്കുകയാണ്‌.
 ബാങ്കിൽനിന്നും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും കച്ചവടം നടത്തുന്നത്. ഇവർ പണം തിരിച്ചടയ്‌ക്കാൻ പറ്റാതെ പ്രതിസന്ധിയിലായി. പ്രധാന ടൂറിസംകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, കുണ്ടള തുടങ്ങിയ സ്ഥലങ്ങളിൽ ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കച്ചവടക്കാരാണുള്ളത്.  
 ഓട്ടം കിട്ടാതെ നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് ടൗണിൽ നിരന്നുകിടക്കുന്നത്. പ്രദേശവാസികൾ മാത്രം ടൗണിലെത്തി മടങ്ങുന്നു. വരുമാനനഷ്ടം സഹിച്ച് കെഎസ്ആർടിസി, സ്വകാര്യബസുകൾ എന്നിവ ചുരുക്കം യാത്രക്കാരുമായി സർവീസ് നടത്തുന്നുണ്ട്‌. കോവിഡ്‌ 19 പടരുന്നതിനെതിരെ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ഈ ദുരിതങ്ങൾക്ക് എന്ന് പരിഹാരം ഉണ്ടാകുമെന്ന ആശങ്കയിലാണ് മൂന്നാറിലെ ജനസമൂഹം. 
 കുമളി
വിനോദസഞ്ചാരികളുടെ വരവ‌് പൂർണമായും നിലച്ചതോടെ തേക്കടിയും പ്രതിസന്ധിയിലേക്ക‌്. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച‌് നിലനിൽക്കുന്ന പ്രദേശമാണ്‌ കുമളി. കുമളിയിലും തേക്കടിയിലുമായി പ്രവർത്തിക്കുന്ന വൻകിട റിസോർട്ടുകൾ മുതൽ ഹോംസ‌്റ്റേയും മറ്റു ചെറുകിട സ്ഥാപനങ്ങളും ദിവസങ്ങളായി പൂർണമായും അടഞ്ഞു കിടക്കുകയാണ്‌. ടൂറിസം മേഖലയിൽ പ്രത്യക്ഷവും പരോക്ഷവുമായി കാൽലക്ഷത്തോളം പേർ പണിയെടുക്കുന്നതായാണ‌് ഏകദേശ കണക്ക‌്. 
മിക്ക സ്ഥാപനങ്ങളും വിവിധ ബാങ്കുകളിൽനിന്ന്‌ വായ‌്പ എടുത്താണ‌് പ്രവർത്തിക്കുന്നത‌്. പ്രതിസന്ധി മൂലം വായ‌്പകൾ കൃത്യമായി തിരിച്ചടയ‌്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഈ സമയത്താ‌ണ‌് വീണ്ടും പ്രതിസന്ധിയെന്നും ഈ രംഗത്ത‌് പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികൾ പറയുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top