27 May Wednesday
40 പേർക്ക്‌ രോഗമില്ലെന്ന്‌ പരിശോധനാഫലം

നിരീക്ഷണത്തിൽ 537 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

  തൊടുപുഴ

ജില്ലയിൽ കോവിഡ്‌ 19 വൈറസ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 537 ആയി. ശനിയാഴ്‌ച 60 പേരെ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന ഒരാൾ ഉൾപ്പെടെ 27 പേരെ രോഗമില്ലെന്ന്‌ കണ്ട്‌ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. വെള്ളി, ശനി ദിവസങ്ങളിലായി 52 പേരിൽനിന്ന്‌ ശരീരസ്രവങ്ങൾ ശേഖരിച്ചു. ഇതിൽ ഫലം ലഭ്യമായ 40 പേർക്കും രോഗമില്ല. 12 പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന്‌ ഡിഎംഒ എൻ പ്രിയ അറിയിച്ചു.
 
  
പ്രധാന വാർത്തകൾ
 Top