30 November Monday

തേങ്ങാക്കല്ലിൽ സമാന്തരപാലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 കുമളി
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തേങ്ങാക്കല്ലിൽ തുടർപ്രളയങ്ങൾമൂലം തകർന്ന നൂറടി പാലത്തിന് സമാന്തരമായി പഞ്ചായത്ത് നിർമിച്ച താൽക്കാലിക പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഹരിദാസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ഗീതാ നേശൻ അധ്യക്ഷയായി. തുടർപ്രളയത്തിൽ ഇവിടെയുള്ള രണ്ട്‌ പാലങ്ങൾ തകർന്നതോടെ യാത്രാദുരിതം നേരിട്ട ജനങ്ങൾക്ക് താങ്ങായാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള വണ്ടിപ്പെരിയാർ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപ ചെലവഴിച്ച്‌ താൽക്കാലിക പാലം നിർമിച്ചത്. ഇവിടെ ഉണ്ടായിരുന്ന രണ്ട്‌ പാലങ്ങൾ 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ തകർന്നു.  ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. തുടർന്നാണ് പഴയ ബ്രിട്ടീഷ് പാലത്തിലെ ഇരുമ്പ് കേഡറുകൾ മാറ്റി പുതിയവ സ്ഥാപിച്ച് കോൺക്രീറ്റ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. ഒരു മാസംകൊണ്ടാണ് പാലത്തിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കിയത്. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top