30 November Monday

സാഹിത്യരചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ഇടുക്കി
ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സാഹിത്യരചനാ മത്സരങ്ങൾ നടത്തും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് മത്സരം. ഈ ക്രമത്തിൽ വിഷയങ്ങൾ താഴെ ചേർക്കുന്നു. കഥാരചന:- അന്നത്തെ യാത്രയിൽ, എവിടെയെല്ലാം തിരഞ്ഞു, അമ്മത്തൊട്ടിൽ, മറന്നുവച്ച സമ്മാനം. കവിതാ രചന:- മിന്നാമിനുങ്ങ്, മഴയുടെ ദുഃഖം, മറുകര തേടി, അതിർത്തികൾ പറയുന്നത്. ഉപന്യാസ രചന:- സ്‌കൂൾ കലോത്സവം, കോവിഡ്കാലം നമ്മെ പഠിപ്പിച്ചത്, ഇന്ത്യ നാനാത്വവും ഏകത്വവും, അഭയാർഥികളും വർത്തമാനകാലവും. രചനകൾ 28നകം കെ ആർ ജനാർദനൻ, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ഇടുക്കി കോളനി പിഒ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ:- 9447963226. ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top