20 October Sunday

പുരയിടത്തിൽ വൻ ഗർത്തം; ആശങ്കയിൽ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
അടിമാലി
ആനവിരട്ടി മാങ്കടവിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. റബർ വെട്ടാനെത്തിയ തൊഴിലാളികളാണ് ഭൂമി താഴ്‌ന്നത് കണ്ടത്‌. ഇതിലൂടെ നീരൊഴുക്കുള്ളതായി പ്രദേശവാസികൾ പറഞ്ഞു. ഏകദേശം പതിനഞ്ച് അടിയോളം താഴ്‌ചയാണ് ഗർത്തത്തിനുള്ളത്.
ഏതാനും വർഷംമുമ്പ് ഇതിനടുത്തെ പുരയിടത്തിൽ കിണറിലെ വെള്ളം വറ്റിയിരുന്നുവെന്നും ഒരു കിണറിലെ സംരക്ഷണ റിങ്ങുകൾ താഴ്ന്നുപോവുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ കാലവർഷക്കെടുതിയിൽ മാങ്കടവ്, നായിക്കുന്ന്, കൂമ്പൻപാറ പ്രദേശങ്ങളിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴ്ന്നിരുന്നു.
 
പ്രധാന വാർത്തകൾ
 Top