25 August Sunday
സിവിൽ സ‌്റ്റേഷൻ മാർച്ച‌്

യൂത്ത‌്‌ലീഗ‌് ആക്രമണം; 3 പൊലീസ‌ുകാർക്ക്‌ പരിക്ക‌്

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

 

തൊടുപുഴ
മുസ‌്ലിം യൂത്ത‌് ലീഗ‌് ജില്ലാ കമ്മിറ്റി തൊടുപുഴ സിവിൽ സ‌്റ്റേഷനിലേക്ക‌് നടത്തിയ മാർച്ചിൽ ആക്രമണം. സിവിൽ സ‌്റ്റേഷനിലേക്ക‌് തള്ളിക്കയറാൻ ശ്രമിച്ചവരെ തട യാൻ ശ്രമിക്കുന്നതിനിടെ ഒരു എഎസ‌്ഐ ഉൾപ്പെടെ മൂന്ന‌് പൊലീസ‌് ഉദ്യോഗസ്ഥർക്ക‌് പരിക്ക‌്. മതിൽ ചാടിക്കയറാൻ ശ്രമിച്ച‌ ഒരു യൂത്ത‌്‌ലീഗുകാരന‌് കാൽ വഴുതിവീണും പരിക്കേറ്റു. 
 തൊടുപുഴ സ‌്റ്റേഷനിലെ എഎസ‌്ഐ ടോമി, സിവിൽ പൊലീസ‌് ഓഫീസർ റിയാദ‌്, വനിതാ സിവിൽ പൊലീസ‌് ഓഫീസർ അനിത എന്നിവർക്കാണ‌് പരിക്കേറ്റത‌്. റിയാദിന‌് കൊടി കെട്ടിയ കമ്പ‌് കൊണ്ടുള്ള അടിയേറ്റും മറ്റ‌് രണ്ട‌് പേർക്ക‌് യൂത്ത‌്‌ ലീഗുകാരുടെ കൈയേറ്റത്തിലുമാണ‌് പരിക്കേറ്റത‌്.   
പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് ലിസ‌്റ്റ‌ിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച‌്. 
സിവിൽ സ‌്റ്റേഷൻ ഗേറ്റ‌് പൂട്ടി മാർച്ച‌് പൊലീസ് തടഞ്ഞു. ഗേറ്റ‌് തള്ളി നീക്കിയും മതിൽ ചാടിക്കടന്നും ആക്രമണത്തിനായിരുന്നു പ്രവർത്തകരുടെ ശ്രമം. പൊലീസുകാരെ അസഭ്യം പറഞ്ഞ‌് ഗേറ്റിനിടയിലൂടെ കൈയിട്ട‌് ആക്രമിച്ചു. മതിലിൽ കയറി വളപ്പിൽ പ്രവേശിക്കാൻ ശ്രമിച്ചവരെ തടഞ്ഞപ്പോഴാണ‌് പൊലീസുകാരനെ കൊടികെട്ടിയ കമ്പ‌ുകൊണ്ട‌് അടിച്ച‌ുപരിക്കേൽപിച്ചത‌്. 
ഇതിനിടെ ഒരു പ്രവർത്തകൻ കാൽവഴുതി താഴെവീണു. പൊലീസ‌് ശക്തമായി പ്രതിരോധിച്ചതോടെയാണ‌് പ്രവർത്തകർ പിൻവാങ്ങിയത‌്. മാർച്ച‌് ഉദ‌്ഘാടനം ചെയ‌്ത മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം എ ഷുക്കൂർ എന്നിവരടക്കമുള്ള നേതാക്കൾ പൊലീസിനെ പിന്നീട‌് കൈകാര്യം ചെയ്യുമെന്ന‌് ഭീഷണിയും മുഴക്കി. യൂത്ത‌്‌ലീഗുകാരുടെ ആക്രമണത്തിൽ സിവിൽ സ‌്റ്റേഷൻ ഗേറ്റിന‌് തകരാർ സംഭവിച്ചു. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top